മോസ്ക്കോ: സ്വീഡനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്ന് കോച്ച് ഗാരേത്ത് സൗത്ത്ഗേറ്റ്. നാളെയാണ് ഇംഗ്ലണ്ട് – സ്വീഡന് പോരാട്ടം.
സ്വീഡനെതിരെ ഞങ്ങളുടെ റെക്കോഡ് മോശമാണ്. എന്നിരുന്നാലും വിജയത്തിനായി ശക്തമായ പോരാട്ടം തന്നെ തന്റെ ടീം കാഴ്ചവെക്കുമെന്ന് സൗത്ത്ഗേറ്റ് പറഞ്ഞു.
ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. ഓരോ വിജയവും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ വിജയങ്ങളാണ് ടീമിന്റെ ലക്ഷ്യം. സ്വീഡനെ മറികടന്ന് സെമിയിലെത്തിയാല്‍ ഇംഗ്ലണ്ടിന് റഷ്യ- ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ നേരിടേണ്ടിവരും. ജൂലായ് 11 നാണ് ഈ സെമിഫൈനല്‍.
സ്വിറ്റ്സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന് ക്വാര്‍ട്ടറില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: