പ്രവര്‍ത്തനം ‘മഹാരാജാസിലെ ഗള്‍ഫ്’ കേന്ദ്രീകരിച്ച്

Friday 6 July 2018 3:07 am IST

കൊച്ചി: മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നത് കോളേജ് ജീവനക്കാര്‍ തന്നെ. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യമായിട്ടാണ് പിന്തുണ നല്‍കുന്നത്. 'മഹാരാജാസിലെ ഗള്‍ഫ് '് എന്നറിയപ്പെടുന്ന ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനം. കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന് പ്രവര്‍ത്തകര്‍ കുറവാണെങ്കിലും പുറത്തുനിന്നുള്ളവരുടെ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. 

കോളേജില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനവും പോപ്പുലര്‍ ഫ്രണ്ടില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ഏജന്റുമാരായിട്ടാണ് ക്യാമ്പസ് ഫ്രണ്ട് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നത്. അധ്യാപകരുടെ നിലപാടുകള്‍,  എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ ,എസ്എഫ്ഐയില്‍ ഹൈന്ദവ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുടെ വിവരങ്ങള്‍ എന്നിവ ഇവര്‍ കൃത്യമായി പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് നല്‍കിയിരുന്നു. അഭിമന്യുവിന്റെ കൊലപാതകം അടക്കം ആസൂത്രണം ചെയ്തതും ഏകോപിപ്പിച്ചതും ക്യാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംയുക്തമായി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജില്‍ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്ഐഒ), തീവ്രഇടത് ആശയങ്ങള്‍ പുലര്‍ത്തുന്ന മാവോയിസ്റ്റ് അനുഭാവമുള്ള വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച്  ഫ്രട്ടേണിറ്റി മൂവ്മെന്റ് എന്ന പ്രത്യേക സംഘടന രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോളേജ് തെരഞ്ഞെടുപ്പില്‍ ബിജെപി-ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരെയും ദേശീയ നിലപാടുകള്‍ക്കെതിരേയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്  ഈ മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.