അധികാരം ചീഫ് ജസ്റ്റിസിന് തന്നെ : സുപ്രീംകോടതി

Friday 6 July 2018 11:17 am IST

ന്യൂദല്‍ഹി: കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തര്‍ക്കമോ സംശയമോ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച് കൊളീജിയത്തോട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ ശാന്തി ഭുഷന്റെ പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ കൊളീജിയത്തിലെ അംഗങ്ങളായ ജഡ്ജിമാര്‍ക്ക് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആ‍വശ്യം. സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. 

കൊളീജിയത്തില്‍ അംഗമല്ലാത്തതിനാലാണ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.