രജിസ്ട്രാര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Friday 6 July 2018 11:58 am IST

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക്​സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ സുഭാഷിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് രജിസ്ട്രാറെ വിമര്‍ശിച്ചത്​.

രജിസ്ട്രാര്‍, ഡപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരോട് ചേംബറില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ന് 1.30 ന് ഇരുവരും ചേംബറില്‍ ഹാജരാകണം. കേസ് 1.45 ന് പരിഗണിക്കും. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്ന്​ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനി നിലം നികത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയാണ് ലിസ്റ്റില്‍ ചേര്‍ക്കാതിരുന്നത്. കേസ് ഇന്ന് പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.