ഭക്ഷ്യവിഷബാധ: ഉന്നതതല അന്വേഷണം നടത്തുമെന്ന് കായികമന്ത്രി

Friday 6 July 2018 12:18 pm IST

തിരുവനന്തപുരം: ജി.വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. ഭക്ഷ്യ വിഷബാധയെക്കുറിച്ച് പോലീസും അഴിമതി ആരോപണങ്ങളെക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗവും അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യവിഷബാധയെപ്പറ്റി പോലീസിന്റെ ഉന്നതതല അന്വേഷണം വേണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ കായിക വകുപ്പ് പൂഴ്ത്തിയത് ഏറെ വിവാദങ്ങള്‍ വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണ്‍ 19നാണ് അറുപത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കായിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്. 

ഭക്ഷ്യവസ്തുക്കളില്‍ അപാകത കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഈ സ്ഥിതിക്ക് ഭക്ഷ്യവിഷബാധ അട്ടിമറിയാണെന്ന നിഗമനത്തിലാണ് പോലീസ്. അതിനാലാണ് അന്വേഷണത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശുപാര്‍ശ നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.