തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ എം.ഡി. ടോമിന് ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് രംഗത്ത്. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളോടും എം.ഡിയോടും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന് പറഞ്ഞു.
കെഎസ്ആര്‍ടിസിയെ ലാഭകരമായ പൊതുമേഖലാ സ്ഥാപനമാക്കാനാണ് എം.ഡി ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നയമാണ് എം.ഡി നടപ്പാക്കുന്നതെന്നും മന്ത്രി ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: