കുമ്പസാര രഹസ്യം വെളിപ്പെടുത്തി; യുവതി ആത്മഹത്യ ചെയ്തു

Friday 6 July 2018 2:06 pm IST

കൊച്ചി:  നാല് പാതിരിമാര്‍ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സഭവം പുറത്തായതോടെ വര്‍ഷങ്ങളായി സഭാ നേതൃത്വങ്ങള്‍ പൂഴ്ത്തിവച്ച പല കേസുകളും പുറത്തുവരുന്നു. കുമ്പസാര രഹസ്യം പാതിരി മറ്റൊരു സ്ത്രീയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവമാണ് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 

ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ സ്വദേശിയായ യുവതിയാണ് പാതിരിയുടെ ചെയ്തികളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. യുവതി കുമ്പാസരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാതിരി മറ്റൊരു സ്ത്രീയോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇവര്‍ യുവതിയെ പരസ്യമായി ആക്ഷേപിച്ചിരുന്നു. നാണക്കേട് സഹിക്കാന്‍ വയ്യാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. കുമ്പസരിപ്പിച്ച പാതിരിയുടെയും സ്ത്രീയുടെയും പേര് യുവതി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. പിന്നീട് ഒരു ഇടവകാംഗം സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെങ്കിലും സഭ അത് നിസാരവത്ക്കരിക്കുകയായിരുന്നു.

സഭയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് അന്വേഷണവും പാതിവഴിയില്‍ നിലച്ചു. സഭാ നേതൃത്വത്തിന് പരാതി നല്‍കിയ ഇടവകാംഗത്തെ പത്ത് വര്‍ഷത്തേയ്ക്ക് ചുമതലകളില്‍ നിന്നും ഒഴിവാക്കിയാണ് സഭ പ്രതികാരം തീര്‍ത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.