ലോക്കോ പൈലറ്റിന്റെ അനാസ്ഥ മൂലം കൊല്ലത്ത് ട്രെയിന്‍ പാളം തെറ്റി

Friday 6 July 2018 10:54 am IST

കൊല്ലം: കൊല്ലം റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം പാസഞ്ചറാണ് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വച്ച് പാളം തെറ്റിയത്. ആളപായമില്ല. ലോക്കോ പൈലറ്റിന്റെ അനാസ്ഥയാണ് പാളം തെറ്റാ‍ന്‍ കാരണമെന്നാണ് സൂചന. 

ട്രെയിന്‍ നിര്‍ത്തിയിടുമ്പോള്‍ ചക്രങ്ങള്‍ക്കടിയില്‍ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം മാറ്റാതെയാണ് ട്രെയിന്‍ മുന്നോട്ട് എടുത്തത്. ഇതോടെ ഉപകരണം ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ട്രെയിന്‍ പാളം തെറ്റുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ റദ്ദാക്കി. പാസഞ്ചര്‍ പിന്നാലെ സര്‍വീസ് നടത്തുന്ന മലബാര്‍ എക്സ്പ്രസിന് കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ എല്ലാ സ്റ്റേഷനിലും സ്റ്റോപ് അനുവദിച്ചാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.