ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് എല്ലാവിധ പിന്തുണയും ലഫ്.ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. കേജ്രിവാള് പിന്തുണ തേടി കത്തയച്ചതിന് പിന്നാലെയാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
കേജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുത്തു. കൂടിക്കാഴ്ചക്ക് പിന്നാലെ ഇക്കാര്യം വ്യക്തമാക്കി ലഫ്. ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയുടെ വികസനത്തിനും സല്‍ഭരണത്തിനും എല്ലാവിധ പിന്തുണയും സഹകരണവും ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിച്ച് വാഗ്ദാനം ചെയ്തു എന്നായിരുന്നു ട്വീറ്റ്.
പോലീസ്, ക്രമസമാധാനം, ഭൂമി എന്നീ വിഷയങ്ങളില്‍ ഒഴികെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്ക് അനുസൃതമായി ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കുന്നത്. എതിര്‍പ്പുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്യാം. വിയോജിപ്പ് രാഷ്ട്രപതിയെ അറിയിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: