കന്യാസ്ത്രീയുടെ രഹസ്യ മൊഴിപ്പകര്‍പ്പിനായി അന്വേഷണ സംഘം കോടതിയില്‍

Friday 6 July 2018 4:58 pm IST

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യ മൊഴിപ്പകര്‍പ്പിനായി അന്വേഷണ സംഘം ഇന്ന് കത്ത് നല്‍കും. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ച ശേഷമേ അന്വേഷണം സംഘം ജലന്ധറിന് പോകണമോ, ബിഷപ്പിനെ ഇവിടേക്ക് വിളിച്ചു വരുത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. 

ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. കന്യാസ്ത്രീയുടെ ബന്ധുവായ പാതിരിയില്‍ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.