സക്കീര്‍ നായിക്കിനെ മടക്കി നല്‍കില്ലെന്ന് മലേഷ്യ

Friday 6 July 2018 5:44 pm IST

പുത്രജയ: വിവാദ മതപ്രഭാഷകനും ധാക്ക സ്‌ഫോടനത്തിന്റെ പ്രചോദകനുമായ സക്കീര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. 

സക്കീറിന് മലേഷ്യ സ്ഥിരം താമസത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇവിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കാത്തിടത്തോളം കാലം സക്കീറിനെ മടക്കി അയക്കില്ല. മഹാതീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഇയാളെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മഹാതീര്‍. 

കുറ്റവാളികളെ കൈമാറാനുളള കരാറില്‍ ഇന്ത്യയും മലേഷ്യയും തമ്മില്‍ ഒപ്പിട്ടിട്ടുണ്ട്. ഇയാളെ കൈമാറാന്‍ ഇന്ത്യ മലേഷ്യയോട് അഭ്യര്‍ഥിച്ചിരുന്നു.  വര്‍ഗീയ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനടക്കം ഇന്ത്യയില്‍ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.