വിജയ് മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകള്‍ ആരംഭിച്ചു

Friday 6 July 2018 6:23 pm IST
മല്ല്യയുടെ ഇന്ത്യയിലെ വസ്തുവകകളില്‍ നിന്നായി 963 കോടി വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെ ഹൈക്കോടതി ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വിജയ് മല്ല്യയുടെ യുകെയിലെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ അനുമതി നല്‍കിയ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്ല്യക്കെതിരായ യുകെ ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംഡി അരിജിത് ബസു അറിയിച്ചു. വിധിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വളരെ സന്തോഷമുണ്ട്. ബാങ്കിനെ കബളിപ്പിച്ച പണം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, ബസു പറഞ്ഞു. 

മല്ല്യയുടെ ഇന്ത്യയിലെ വസ്തുവകകളില്‍ നിന്നായി 963 കോടി വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെ ഹൈക്കോടതി ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വിജയ് മല്ല്യയുടെ യുകെയിലെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ അനുമതി നല്‍കിയ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വം എസ്ബിഐയ്ക്കായിരുന്നു. 

ഇന്ത്യ വിട്ട വിജയ് മല്ല്യ കൂട്ടുകാരി പിങ്കി ലാല്‍വനിക്കൊപ്പം ട്വിനിലെ വസതിയിലാണ് താമസം. വിജയ് മല്ല്യയില്‍ നിന്നും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് നടപടിയെടുക്കാമെന്ന് ബെംഗളൂരു കടം തിരിച്ചു പിടിക്കല്‍ ട്രിബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.