ജലന്ധര്‍ ബിഷപ്പിനെതിരെ മറ്റൊരു പരാതി

Friday 6 July 2018 7:04 pm IST
2017 നവംബറില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് കത്തെഴുതിയിരുന്നു. ഈ പരാതി ഒരാഴ്ചയ്ക്കകം താന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ബോധിപ്പിച്ചു. മാധ്യമങ്ങളെയും മറ്റും ഇക്കാര്യം അറിയിക്കരുതെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടെന്നും, നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും കന്യാസ്ത്രീയുടെ അച്ഛന്‍ പറഞ്ഞു.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണം നിലനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍ രംഗത്ത്. പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് ബിഷപ്പ് തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതെന്നാണ് കന്യാസ്ത്രീയുടെ അച്ഛന്‍ പറഞ്ഞത്.

ജലന്ധര്‍ ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ ബിഷപ്പ് തന്റെ മകളില്‍ നിന്ന് പരാതി എഴുതിവാങ്ങിയതായും അദ്ദേഹം ആരോപിച്ചു.

2017 നവംബറില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് കത്തെഴുതിയിരുന്നു. ഈ പരാതി ഒരാഴ്ചയ്ക്കകം താന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ബോധിപ്പിച്ചു. മാധ്യമങ്ങളെയും മറ്റും ഇക്കാര്യം അറിയിക്കരുതെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടെന്നും, നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും കന്യാസ്ത്രീയുടെ  അച്ഛന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.