എട്ടുവയസ്സുകാരി പീഡനത്തിനിരയായി: മംഗലാപുരത്ത് വന്‍ പ്രതിഷേധം

Friday 6 July 2018 7:46 pm IST
മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂര പീഢനത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ മംഗലാപുരത്ത് വന്‍ പ്രതിഷേധം.

കാസര്‍കോട്: മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ മംഗലാപുരത്ത് വന്‍ പ്രതിഷേധം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ പ്രതിഷേധം അലയടിക്കുകയാണ്. 

ഇന്നലെ കേളേജുകളും വിദ്യാലയങ്ങളും ബഹിഷ്‌കരിച്ച് എബിവിപി പ്രവര്‍ത്തകര്‍ തെരുവുകളിലിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വിഎച്ച്പിയുടെയും ബജ്‌രംഗദളിന്റെയും നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. എബിവിപി നടത്തിയ പ്രതിഷേധ സമരത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.