പതിനേഴാം അധ്യായത്തിന്റെ താത്പര്യസംഗ്രഹം

Saturday 7 July 2018 2:15 am IST

വേദാദിശാസ്ത്രവിധികളെ ഉപേക്ഷിച്ചുകൊണ്ട് പഴമക്കാരുടെ വാക്കുകള്‍ അനുസരിച്ചുകൊണ്ട്, ശ്രദ്ധയോടെ യജ്ഞം തപസ്സ്, ദാനാമൃതലായകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ സത്ത്വഗുണവാന്മാരാണോ, രജോഗുണവാന്മാരാണോ, തമോഗുണവാന്മാരാണോ? ഈ സംശയത്തിന്നു മറുപടി ഭഗവാന്‍ പറയുന്നു. 

മനസ്സിന്റെ സാത്ത്വികമായ ഭാവത്തില്‍ നിന്ന് സാത്ത്വികശ്രദ്ധയും, രാജസഭാവത്തില്‍നിന്ന് രാജസശ്രദ്ധയും, താമസഭാവത്തില്‍ നിന്ന് താമസശ്രദ്ധയും ഉണ്ടാവുന്നു. സാത്ത്വികഭാവം വര്‍ധിപ്പിക്കുന്ന ആഹാരം കഴിച്ചാല്‍ സാത്ത്വികഭാവവും, രാജസഭാവം വര്‍ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിച്ചാല്‍ രാജസഭാവവും, താമസഭാവം വര്‍ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിച്ചാല്‍ താമസഭാവവും വര്‍ധിക്കുന്നതാണ്. അതനുസരിച്ച് ശ്രദ്ധയും മുന്നുവിധത്തില്‍ സംഭവിക്കുന്നു.

സാത്ത്വികാഹാരങ്ങള്‍ കഴിച്ച് ശീലിച്ച് സാത്ത്വിക ഭാവം മനസ്സില്‍ വളര്‍ത്തിയെടുത്ത്, സാത്ത്വിക ശ്രദ്ധയോടെതന്നെ യജ്ഞം, ദാനം, തപസ്സ് എന്നു മൂന്നു വൈദിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. സാത്ത്വിക കര്‍മ്മങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടി മുന്നു തരത്തിലുള്ള യജ്ഞം ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങളെയും വിവരിച്ചു.

വേദാനിശാസ്ത്രവിധികള്‍ അനുസരിച്ചു തന്നെ സാത്ത്വികശ്രദ്ധയോടെ തന്നെ, അനുഷ്ഠിച്ചാല്‍ കര്‍മ്മങ്ങള്‍ക്ക് തെറ്റുപറ്റാം, പാവം സംഭവിക്കാം, രാജസഭാവയോ താമസഭാവമോസംഭവിച്ചേക്കാം. അതിന്റെ പരിഹാരത്തിനുവേണ്ടി ശ്രീകൃഷ്ണഭഗവാന്റെ പരമാത്മാഭാവവും, ബ്രഹ്മഭാവവും ഉള്‍ക്കൊള്ളുന്ന ഓംതത്‌സത് എന്ന നാമം ഉച്ചരിക്കുകതന്നെ വേണം. എങ്കില്‍ മാത്രമേ ഏതുകര്‍മ്മവും ഭഗവാനുമായി ബന്ധപ്പെടുകയുള്ളൂ. കര്‍മ്മയോഗം ആയിതീരുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.