കൊല്ലം: മാതൃഭൂമി ന്യൂസ് ചാനല്‍ വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ചാനല്‍ചര്‍ച്ചയില്‍ മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ നേതാവ് നല്കിയ പരാതിയിലാണ് കേസ്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ കൊല്ലം വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ജൂണ്‍ 7ന് ‘ആലുവ തീവ്രവാദി റിപ്പബ്ലിക്കോ’ എന്ന പേരില്‍ നടന്ന ചര്‍ച്ചയില്‍ ‘മുസ്ലിം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്പ് തുറക്കാന്‍ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത്’ എന്നായിരുന്നു ആമുഖമായി വേണു പറഞ്ഞത്. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: