കണ്ണൂര്‍ വിമാനത്താവളം: സ്‌കാനിംഗ് മെഷീന്‍ എത്തി

Friday 6 July 2018 9:21 pm IST

 

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം സപ്തംബറില്‍ ആരംഭിക്കാനിരിക്കെ അത്യാധുനിക യന്ത്രോപകരണങ്ങള്‍ എത്തി. അത്യാധുനിക സ്‌കാനര്‍ മെഷീനാണ് വിമാനത്താവളത്തിലെത്തിയത്. 37 കോടി രൂപ വിലയുള്ള രണ്ട് മെഷീനുകളാണ് മട്ടന്നൂരിലെത്തിയത്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 8 ടണ്‍ ഭാരമാണിതിനുള്ളത്. വളപട്ടണം മാപ്പിള ഖലാസി മൂപ്പന്‍ കെ എ ഹാഷിം, സഹോദരന്‍ ശബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അണ്‍ലോഡിംഗും ഫിറ്റും ചെയ്യുന്നത്.

വിമാനത്താവളത്തില്‍ സ്ഥാപിക്കുവാനുള്ള ആറാമത്തെ എയ്‌റോബ്രിഡ്ജും ഇവിടെ എത്തിക്കഴിഞ്ഞു. വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കിയാല്‍ എല്‍എന്‍ടി അധികൃതരെ പങ്കെടുപ്പിച്ച് യോഗം നടത്തിയിരുന്നു. മിനുക്ക് പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തീയാകാനുള്ളത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കാനുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ പരിശോധന ഈ മാസം അവസാനം നടക്കും. ലൈസന്‍സ് ലഭിക്കുന്നതോടെ ഉദ്ഘാടന തിയ്യതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വിമാനത്താവള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള മറ്റ് മെഷീനുകളും ഉപകരണങ്ങളും ഇതിനകം തന്നെ മട്ടന്നൂരില്‍ എത്തിച്ചിട്ടുണ്ട്. സപ്തംബറില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫിനിഷിംഗ് ജോലിയാണ് ഇനി ബാക്കിയുള്ളത്. സപ്തംബറില്‍  വിമാനത്താവളം തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.