ആലക്കോട്: ആലക്കോട് മേരിമാതാ കോളജില്‍ കഴിഞ്ഞദിവസം നടന്ന എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തിന് കൂട്ടുനിന്ന ഡിസിസി സെക്രട്ടറിയെ അറസ്റ്റുചെയ്യണമെന്ന് എബിവിപി മേരി മാതാ കോളജ് യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട ഇരുപത്തി മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോളജില്‍ കയറി നാശനഷ്ടമുണ്ടാക്കി എന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ അറസ്റ്റുചെയ്തില്ലെങ്കില്‍ എബിവിപി ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: