ക്യാമ്പസുകള്‍ ഭീകരരുടെ പിടിയില്‍ : ജി. ലക്ഷ്മണ്‍

Saturday 7 July 2018 6:22 am IST
"പാലായില്‍ ആരംഭിച്ച എബിവിപി സംസ്ഥാന പഠന ശിബിരം ദേശീയ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു"

പാലാ: ക്യാമ്പസുകള്‍ ഭീകരരുടെ പിടിയിലെന്ന് എബിവിപി ദേശീയ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍. കേരളത്തിലെ ക്യാമ്പസുകളില്‍ ധീരദേശാഭിമാനികള്‍ വളര്‍ന്നുവരണമെന്നും  ഇസ്ലാമിക് - കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ കൈകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കുവാനുള്ള ധര്‍മസമരത്തിന്  എബിവിപി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണങ്ങാനം ഓശാനമൗണ്ടില്‍ ആരംഭിച്ച എബിവിപി സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാലയങ്ങളെ മതഭീകര സംഘടനകളുടെ ഹബ്ബാക്കി മാറ്റാന്‍ ഒത്താശചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ നയം തിരുത്തണം. എബിവിപി പ്രവര്‍ത്തകരായ വിശാല്‍, സച്ചിന്‍, ശ്യാംപ്രസാദ് എന്നിവരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. പ്രിന്റു മഹാദേവ് അധ്യക്ഷത വഹിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് സ്വാഗതം ആശംസിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.