പയ്യന്നൂര്‍: ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. പയ്യന്നൂര്‍ നഗരത്തിലെ പയ്യന്നൂര്‍ നഗരത്തിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന 28 കാരിയെയാണ് പയ്യന്നൂര്‍ പോലീസ് കണ്ടെത്തിയത്. പത്തുവയസ്സുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനോടൊപ്പം നാടുവിട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് യുവതിയെ കോട്ടയത്ത് കാമുകന്റെ വീട്ടില്‍നിന്നും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: