കണ്ണൂര്‍: ഓള് ഇന്ത്യാ സെന്‍ട്രല്‍ പാരാ മിലിറ്ററി ഫോഴ്സ് എക്സ് സര്‍വ്വീസ് മെന്‍ അസോസിയേഷന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ ജനറല്‍ബോഡി യോഗം നാളെ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ആഭ്യന്തര മന്ത്രലായത്തിന്റെ കീഴിലുള്ള സായുധ സേനാ വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിവിപി, എസ്എസ്ബി, ആസാംറൈഫിള് എന്നീവിഭാഗങ്ങള്ക്ക് സേനാവിഭാഗങ്ങള്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമന്ന ആവശ്യം വര്‍ഷങ്ങളായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ടെങ്കിലും അനുവദിക്കാത്തത് ഈ വിഭാഗങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിര്‍ത്തി മേഖലയും ആഭ്യന്തര സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ അവിഭാജ്യ ഘടകമായ അര്‍ദ്ധസൈനികര്‍ കരസേനക്ക് തുല്യമായ സേവനമാണ് ചെയ്തുവരുന്നത്. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ അവഗണിക്കുകയാണ് എന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം.
ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: