ചിത്രശലഭങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു

Friday 6 July 2018 9:28 pm IST

 

കണ്ണൂര്‍: ശ്രീകണ്ഠാപുരം കോട്ടൂര്‍ ജൈവ വൈവിധ്യ പാര്‍ക്കിലെ ചിത്രശലഭങ്ങളെക്കുറിച്ച് തയ്യാറാക്കിയ പോക്കറ്റ് ഫീല്‍ഡ് ഗൈഡിന്റെ പ്രകാശനം വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. പാര്‍ക്കിലെ ചിത്രശലഭങ്ങളെ ഉള്‍പ്പെടുത്തിയാണ് കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

പാര്‍ക്ക് സംരക്ഷണം ഏറ്റെടുത്ത ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂളിനെയും ജൈവ വൈവിധ്യ ക്ലബിലെ അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. പാര്‍ക്ക് ചുറ്റിക്കണ്ട മന്ത്രി, പാര്‍ക്കിലുള്ള വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പാര്‍ക്കില്‍ വൃക്ഷത്തൈ നട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

വനമിത്ര പുരസ്‌കാരം നേടിയ ടി.എം.രാജേന്ദ്രന്‍ മാസ്റ്ററെ ചടങ്ങില്‍ അനുമോദിച്ചു. വിദ്യാലയത്തിലെ ജൈവവൈവിധ്യ ക്ലബിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. കെ.സി.ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിക്കുന്നതിന് ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനും ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലും 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചു. 

ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ പി.പി.രാഘവന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷിത റഹ്മാന്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ക്ഷീസ് നെടിയകാലായില്‍, നഗരസഭ കൗണ്‍സിലര്‍ എം.സി.രാഘവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൂസി ഈപ്പന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ.പി.ഇംത്യാസ്, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍എസ്എസ് വളന്റിയര്‍ ട്രീസ വില്‍സണ്‍ കൈപ്പുസ്തകം പരിചയപ്പെടുത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.