അശ്ലീല ചിത്രം പ്രചരിപ്പിച്ച സംഭവം: വിദ്യാര്‍ത്ഥിക്കെതിരെ കേസ്

Friday 6 July 2018 9:29 pm IST

 

ശ്രീകണ്ഠപുരം: അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സ്‌കൂള്‍വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെതിരെയാണ് കേസ്. അയല്‍വാസിയും പ്ലസ്‌വണ്‍വിദ്യാര്‍ത്ഥിയുമായ പതിനാറുകാരിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം പോക്‌സോ, ഐടി നിയമ പ്രകാരമാണ് കേസെടുത്തുത്. ശ്രീകണ്ഠപുരം സിഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.