ഐസിഎല്‍ ഫിന്‍കോര്‍പ്പ് മിഡില്‍ ഈസ്റ്റിലേക്ക്

Saturday 7 July 2018 2:35 am IST

തൃശൂര്‍ : ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്  പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു.  ദുബായിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍  നടന്ന  ചടങ്ങില്‍ ഐസിഎല്‍ സിഎംഡി കെ.ജി.അനില്‍കുമാറും ദുബായ് എക്‌സ്‌പോ 2020യുടെ ഉപദേശകനും മിഡില്‍ ഈസ്റ്റ് റീജിയണ്‍ ടൂറിസം ഡയറക്ടറുമായ മന അല്‍ സുവൈദിയും ചേര്‍ന്ന് ഐസിഎല്‍ മിഡില്‍ ഈസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. 

 ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് ഐസിഎല്ലിന്റെ സേവനം എത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന്  ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഎംഡി കെ.ജി.അനില്‍കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ 130 ശാഖകളുള്ള ഐസിഎല്‍ പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഴുനൂറോളം ജീവനക്കാരും പതിനായിരത്തിലേറെ ഉപഭോക്താക്കളുമാണ് ഐസിഎല്ലിന് ഉള്ളത്. 

 ഇരിങ്ങാലക്കുടയില്‍ 1991 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍, റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ക്രിസില്‍ റേറ്റഡ് ഐഎസ്ഒ സര്‍ട്ടിഫൈഡ് ധനകാര്യ സ്ഥാപനമാണ്.  ഒന്‍പത് ശതമാനത്തിന് ലഭ്യമാകുന്ന ഗോള്‍ഡ് ലോണ്‍ ആണ് ജനങ്ങള്‍ക്ക് ആകര്‍ഷകം.  വനിതകള്‍ക്ക് മാത്രമായ് ഒന്‍പത് ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന വാഹന വായ്പ,  വ്യക്തിഗത വായ്പ, ഭവന വായ്പ, ബിസിനസ് ലോണ്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, മണി ട്രാന്‍സ്ഫര്‍, ഹയര്‍ പര്‍ച്ചേസ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ഐസിഎല്‍ ഉപഭോക്താക്കള്‍ക്കായ് നല്‍കുന്നത്.  ഐസിഎല്‍ ഫിന്‍കോര്‍പ്പ് 2022നുള്ളില്‍ 1000 ബ്രാഞ്ചുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.