ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ വാര്‍ഷിക വില്‍പ്പന ഇന്ന് തുടങ്ങും

Saturday 7 July 2018 2:37 am IST

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓഫറുകളോടെ വാര്‍ഷിക വില്‍പ്പന സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ഏത് ഷോറൂമുകളില്‍നിന്നും ഇന്ന് മുതല്‍ 17 വരെ പ്രത്യേകമായി അവതരിപ്പിക്കുന്ന ഈ ഓഫറുകള്‍ സ്വന്തമാക്കാം. പഴയ സ്വര്‍ണം കൈമാറുമ്പോള്‍ നൂറ് ശതമാനം മൂല്യം ഉറപ്പാക്കും. വിവാഹനിശ്ചയങ്ങള്‍ക്കും വിവാഹത്തിനും 50 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സ് പണിക്കൂലി ഇനത്തില്‍ 25 ശതമാനം കുറവ് നല്‍കും. കൂടാതെ സൗജന്യ സ്വര്‍ണനാണയങ്ങളും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറുകളുമുണ്ട്. 

കല്ലുകള്‍ പതിച്ച 25,000 രൂപ മൂല്യമുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒരു സ്വര്‍ണനാണയം സൗജന്യമായി നേടാം. ഇതിനുപുറമെ 50,000 രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരത്തിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനാവും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഹോം അപ്ലയന്‍സസ്, ഗാഡ്ജറ്റുകള്‍ തുടങ്ങിയവയാണ് സമ്മാനമായി നല്‍കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 

പ്രമുഖ വിവാഹാഭരണ നിരയായ മുഹൂര്‍ത്ത്, കല്യാണിന്റെ സ്വന്തം ബ്രാന്‍ഡുകളായ തേജസ്വി, നിമാഹ്, മുദ്ര, സിയ, രംഗ്, അനോഖി, ഗ്ലോ എന്നിവയും വില്‍പ്പനയുടെ ഭാഗമായി ലഭിക്കും. നിങ്ങളുടെ ഏറ്റവും അടുത്തുള്ള കല്യാണ്‍ ജൂവലേഴ്‌സ് സ്റ്റോര്‍ കണ്ടെത്തുന്നതിനായി ംംം.സമഹ്യമിഷലംലഹഹലൃ.െില േസന്ദര്‍ശിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.