ജെനോമിക്‌സ് അധിഷ്ഠിത ഹോമിയോപ്പതി ചികിത്സയുമായി ഡോ.ബത്രാസ്

Saturday 7 July 2018 2:39 am IST

കൊച്ചി : ഇന്ത്യയിലാദ്യമായി രോഗികളുടെ ജനിതക സവിശേഷത കണ്ടെത്തി  ഫലപ്രദമായ ചികിത്സ നല്‍കുന്ന ജെനോ ഹോമിയോപ്പതി ഡോ.ബത്രാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക്‌സ് അവതരിപ്പിച്ചു. ഓരോ വ്യക്തിയുടെയും ജനിതക ഘടന വ്യത്യസ്തമായതിനാല്‍ ഡോ. ബത്രാസ് ജെനോ ഹോമിയോപ്പതിയില്‍ ഒരേ അസുഖക്കാര്‍ക്ക് ഒരേ മരുന്നല്ല നല്‍കുന്നത്. ഓരോ വ്യക്തിയുടെയും ജനിതക ഘടനക്കു യോജിച്ച മരുന്നാണ് നല്‍കുക.

 അലര്‍ജി, ശിശുരോഗങ്ങള്‍, മുടികൊഴിച്ചില്‍, ത്വക്ക് രോഗങ്ങള്‍, മാനസിക സമ്മര്‍ദം, സ്ത്രീ രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ശരീരഭാര നിയന്ത്രണം, രോഗപ്രതിരോധം തുടങ്ങിയവയില്‍ 15 ലക്ഷം പേര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കിയ ഡോ. ബത്രാസ് ഹോമിയോപ്പതി ക്ലിനിക്‌സിന്റെ പരിചയസമ്പന്നതയാണ് പുതിയ ചികിത്സാ ക്രമം രൂപപ്പെടുത്തുന്നതിന് കരുത്തായത്. ഡോ. ബത്രാസ് ക്ലിനിക്കുകള്‍ രോഗികളുടെ ജനിതക ഡാറ്റാ ബാങ്കും തയ്യാറാക്കുന്നുണ്ട്.

ജെനോ ഹോമിയോപ്പതി ബാങ്ക് എന്ന പേരിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഏത് തരം ചികിത്സാ രീതിയാണ് ഓരോ വ്യക്തിക്കും ആവശ്യമായതെന്നറിയാനും ഭാവിയില്‍ എടുക്കേണ്ടിവരുന്ന ചികിത്സയെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കാനും ഡാറ്റാ ബാങ്ക് സഹായിക്കുമെന്ന് ഡോ. ബത്രാസ് ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനായ ഡോ. മുകേഷ് ബത്ര പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.