ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ

Friday 6 July 2018 10:35 pm IST

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും ലോകകപ്പ്് ഫൈനല്‍ കാണാന്‍ ഫിഫ ക്ഷണിച്ചു. തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന്  എഴുതിയ കത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കുട്ടികളെ ക്ഷണിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും ഫിഫ അറിയിച്ചിട്ടുണ്ട്.

ഈ മാസം 15 ന് മോസ്‌ക്കോയിലാണ് ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നത്. പ്രതിസന്ധികള്‍ തരണം ചെയ്ത് കുട്ടികള്‍ ഫൈനല്‍ കാണാന്‍ വേദിയിലെത്തുമെന്ന് ഇന്‍ഫാന്റിനോ പ്രത്യാശ പ്രകടിപ്പിച്ചു.

പതിനൊന്നിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 13 കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും കഴിഞ്ഞ മാസം 23 നാണ് ഗുഹയില്‍ കുടുങ്ങിയത്്. ഇവരെ പുറത്തുകൊണ്ടുവരാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.