നെയ്മര്‍ക്ക് പിന്തുണ റൊണാള്‍ഡോ

Saturday 7 July 2018 2:39 am IST

മോസ്‌ക്കോ: സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് പിന്തുണയുമായി മുന്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ. നെയ്മര്‍ പരിക്കുകള്‍ പെരുപ്പിച്ചുകാണിക്കുകയാണെന്ന ആരോപണം റൊണാള്‍ഡോ നിഷേധിച്ചു.

ഈ ആരോപണങ്ങള്‍ ശരിയല്ല. നെയ്മര്‍ മികച്ച കളിക്കാരനാണ്. എതിരാളികളുടെ ടാക്ലിങ്ങിനെ എങ്ങിനെ പ്രതിരോധിക്കാനാകും. റഫറിമാര്‍ക്ക് നെയ്മറെ സംരക്ഷിക്കാനാകും. എന്നാല്‍ റഫറിമാര്‍ ആവശ്യമായ സംരക്ഷണം നല്‍കുന്നിലെന്ന് റൊണാള്‍ഡോ പറഞ്ഞു.

നെയ്മര്‍ നിസാര ഫൗളുകള്‍ പോലും പെരുപ്പിച്ചുകാണിക്കുകയാണെന്ന് മാധ്യമങ്ങളും ചില മുന്‍ ഫുട്‌ബോള്‍ താരങ്ങളും ആരോപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ സ്‌ട്രൈക്കര്‍മാരായ ഗ്യാരി ലിനേക്കര്‍, അലന്‍ ഷീറര്‍, അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ, മുന്‍ രാജ്യാന്തര താരങ്ങളായ പാറ്റ് നെവിന്‍, പിറ്റര്‍ ഷ്മിഷേല്‍, എറിക് കന്റോണ തുടങ്ങിയവര്‍ നെയ്മറുടെ അമിതാഭിനയത്തെ വിമര്‍ശിച്ചവരില്‍പെടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.