ശബരിമല കേസ്:ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയും

Friday 6 July 2018 10:47 pm IST

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം, സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായി കണക്കാക്കണോ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടത്. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, വി.വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ദു മല്‍ഹോത്രയും കേസ് പരിഗണിക്കുക. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത ചൊവ്വാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.