പിഎഫ് ഐ ഭീകരര്‍ വധിച്ചത് 50 ഹിന്ദു നേതാക്കളെ

Saturday 7 July 2018 6:30 am IST
ഇസ്ലാമിക ഭീകരതയ്ക്ക് ഇരയായവരില്‍ സംഘപരിവാറിന് പുറമേ സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ തുടങ്ങി എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെട്ട ഹിന്ദുക്കളുണ്ട്. 2005ല്‍ ആര്‍എസ്എസ് നേതാവ് അശ്വനി കുമാറിനെ ഓടുന്ന ബസ്സിലിട്ട് വെട്ടിയരിഞ്ഞു കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഭീകരതയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത്.

കൊച്ചി: ഇസ്ലാമിക ഭീകരരുടെ രഹസ്യ നീക്കങ്ങളുടെ കേന്ദ്രമാവുകയാണ് ദക്ഷിണേന്ത്യ. നാലുവര്‍ഷത്തിനിടെ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകര സംഘം അമ്പത് ഹിന്ദു നേതാക്കളെയാണ് വധിച്ചത്. ആക്രമണത്തിനിരയായ മുന്നൂറിലേറെപ്പേര്‍ ജീവച്ഛവങ്ങളായി കഴിയുന്നു. 

ഇസ്ലാമിക ഭീകരതയ്ക്ക്  ഇരയായവരില്‍ സംഘപരിവാറിന് പുറമേ  സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ തുടങ്ങി എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെട്ട ഹിന്ദുക്കളുണ്ട്. 2005ല്‍ ആര്‍എസ്എസ് നേതാവ് അശ്വനി കുമാറിനെ ഓടുന്ന ബസ്സിലിട്ട് വെട്ടിയരിഞ്ഞു കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഭീകരതയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത്. 

കണ്ണൂരിലെ ഇരിട്ടിയിലാണ് വിദഗ്ധ പരിശീലനം ലഭിച്ച പോപ്പുലര്‍ ഫ്രണ്ട് സംഘം കൃത്യം നിര്‍വഹിച്ചത്. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്ത് ആര്‍എസ്എസ് ജില്ലാ ഭാരവാഹി സുനില്‍കുമാറിനെയും പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തി. 2010 ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിയ സംഭവവും പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ഭീകര പ്രവര്‍ത്തനത്തിന് തെളിവാണ്.

ക്യാമ്പസുകളിലേക്കുള്ള കടന്നുവരവിന് മുന്നോടിയായാണ് ചെങ്ങന്നൂരില്‍ വിശാലിനെയും കണ്ണൂരില്‍ സച്ചിന്‍ ഗോപാലിനെയും ശ്യാംപ്രസാദിനെയും കൊന്നത്. വിശാലിനെ കുത്തിയശേഷം കൊലയാളികള്‍ തഖ്ബീര്‍ മുഴക്കിയാണ് രക്ഷപ്പെട്ടത്. മലപ്പുറത്ത് വിപിനെന്ന ചെറുപ്പക്കാരനെ നടുറോഡില്‍ വെട്ടിവീഴ്ത്തിയാണ് അവര്‍ വെല്ലുവിളിച്ചത്. രാഷ്ട്രീയത്തിനതീതമായി ഹിന്ദു വംശഹത്യയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഉരുവച്ചാല്‍ സജീവന്‍, കാക്കയങ്ങാട് ജീവന്‍, പുതിയതെരുവ് വിനീഷ് തുടങ്ങി ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരിലും പ്രാന്തപ്രദേശങ്ങളിലും കൊല്ലപ്പെട്ടു. 

2014 ജൂണ്‍ 19ന് ചെന്നൈയില്‍ സുരേഷ്‌കുമാര്‍ എന്ന ഹിന്ദു മുന്നണി നേതാവിന്റെ ജീവനെടുത്തു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍. തൊട്ടുപിന്നാലെ 2014 ജൂലൈ അഞ്ചിന് സംഘപരിവാര്‍ സംഘടനയിലെ പ്രധാനപ്പെട്ട കാര്യകര്‍ത്താവായിരുന്ന ജീവരാജ് കൊലക്കത്തിക്ക് ഇരയായി. 2016 സപ്തംബര്‍ 23ന് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ സി. ശശികുമാറിനെ കോയമ്പത്തൂരില്‍ വധിച്ചു.

മധുര സ്വദേശി ശങ്കര്‍ ഗണേഷ്, ചെന്നൈ സ്വദേശി തുടങ്ങിയവരും ഹിന്ദു വംശഹത്യക്ക് തമിഴ്‌നാട്ടില്‍ ഇരയായി. ഹിന്ദു മുന്നണി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി വെള്ളായിയപ്പന്റെ കൊലപാതകത്തോടെ ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചു. 

2015 നവംബര്‍ 10ന് കര്‍ണാടകയില്‍ ടിപ്പു ജയന്തിക്കെതിരായ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്ത് കുടക് ഓര്‍ഗനൈസിങ് സെക്രട്ടറി കുട്ടപ്പയെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തി. കേരളത്തില്‍ നിന്നുള്ളവരാണ് കുട്ടപ്പയെ വക വരുത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് അക്രമികള്‍ എത്തിയത്. 2015 ഒക്‌ടോബര്‍ ഒമ്പതിന് കൊല്ലപ്പെട്ട പ്രശാന്ത് പൂജാരി, നവംബര്‍ 13ന് കൊലക്കത്തിക്ക് ഇരയായ ഹരിഷ് ബനാത്വാല, രാജു കന്നഡ ബാലെ, വിശ്വനാഥ് തുടങ്ങി പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിന് ഇരകളായ ഹിന്ദു നേതൃനിരയിലെ പട്ടിക നീളുകയാണ്. 2017 ജൂലൈ നാലിന് ശരത് മടിവാളയാണ് അവസാനമായി കര്‍ണാടകയിലെ ജിഹാദികളുടെ കൊലക്കത്തിക്ക് ഇരയായ ഹിന്ദു സംഘടനാ നേതാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.