അഭിമന്യുവിന്റെ കൊലപാതകം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Saturday 7 July 2018 10:27 am IST
ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ നവാസിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  ഒരാള്‍ കൂടി അറസ്റ്റില്‍. ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ നവാസിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

എന്നാല്‍, മുഖ്യ പ്രതിയായ മുഹമ്മദിനെ അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാള്‍ സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് പോലീസ്. മുഹമ്മദിന്റെ വീടും അടച്ചിട്ട നിലയിലാണ്. അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദാണെന്നാണ് പോലീസിന്റെ നിഗമനം.

അതിനിടെ, 15ഓളം പേര്‍ പ്രതിപ്പട്ടികയിലുണ്ടായിട്ടും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണ സംഘത്തലവനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.