സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂര്‍ കോടതിയില്‍ ഹാജരായി

Saturday 7 July 2018 10:57 am IST

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ കോടതിയില്‍ ഹാജരായി. ദല്‍ഹി ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലാണ് തരൂര്‍ ഹാജരായത്. ശശി തരൂരിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും

അതേ സമയം, കേസുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ തരൂര്‍ ഇനി പ്രത്യേക ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി വ്യക്തമാക്കി. ഇതോടെ കേസില്‍ തരൂരിന് സ്ഥിരം ജാമ്യം ലഭിച്ചു. വ്യാഴാഴ്ചയാണ് സെഷന്‍സ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട്‌പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം 3000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ദല്‍ഹി കോടതിയില്‍ ഹാജരാവാന്‍ തരൂരിനോട് ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.