രാജ്നാഥ് സിങ് ഗുരുവായൂരില്‍ ദര്‍ശനം നടത്തി

Saturday 7 July 2018 11:13 am IST

ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി. രാവിലെ മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അര മണിക്കൂര്‍ ചെലവഴിച്ചു.

ദേവസ്വം ബോര്‍ഡിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ല പ്രസിഡന്റ് എ. നാഗേഷ്, പി.എം. ഗോപിനാഥ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

വെള്ളിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കാര്‍ മാര്‍ഗമാണ് രാജ്നാഥ് സിങ് ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. എട്ടര മണിയോടെ മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.