സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്

Saturday 7 July 2018 1:29 pm IST

ലക്നൗ: മഹാരാഷ്ട്രക്ക് പിന്നാലെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധിത സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 15 മുതലാണ് നിരോധനം നിലവില്‍ വരുന്നത്. 

ഈ ദിവസം മുതല്‍ പൊളിത്തീന്‍ ബാഗുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം ഉപയോഗിക്കുന്നത് ആളുകള്‍ ഒഴിവാക്കണം. എല്ലാവരും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജൂണ്‍ 23നാണ് മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ഉത്തരവിറങ്ങുന്നത്. പ്ലാസ്റ്റിക് ഉപകരണങ്ങളുടെ നിര്‍മാണം, ഉത്പാദനം, വിതരണം എന്നിവ നിരോധിച്ചു കൊണ്ടായിരുന്നു ഉത്തരവ്. എന്നാല്‍ ചില ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇ-കൊമേഴ്സ് കമ്പനികളുള്‍പ്പെടെ ഉള്ളവര്‍ക്ക് 3 മാസത്തേക്ക് കൂടി ഇളവ് നല്‍കിയിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.