മുംബൈയില്‍ കനത്ത മഴ തുടരുന്നു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Saturday 7 July 2018 1:33 pm IST

മുംബൈ: മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്.

കല്യാണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നഗരത്തിലെ വിവിധ പ്രദേശങ്ങളല്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 6.3 മില്ലി മീറ്റര്‍ മുതല്‍ 5.2 മില്ലി മീറ്റര്‍ വരെ മഴ പെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.