ജയ്പൂര്‍: മെഗാ റാലിയ്ക്കായി പ്രധാനമന്ത്രി ജയ്പൂരില്‍ എത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പലതവണ സ്ഥലം സന്ദര്‍ശിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഇന്ന് നടക്കുന്ന മെഗാറാലി. ഈ വര്‍ഷം അവസാനത്തോടെയാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
റാലി നടക്കുന്ന എസ്.എം.എസ് സ്റ്റേഡിയവും അമ്രുതോങ്ക ബാഗും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ മെഗാ റാലി നടക്കുന്ന ജയ്പൂര്‍ ഒരു കോട്ടയുടെ പ്രതീതിയാണ് ജനിപ്പിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: