തിരുവനന്തപുരം: മഹാരാജാസ് കോളേജ് വധവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്. കാടാമ്പുഴ മലബാര്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം കേസില്‍ പോലീസ് തിരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
എസ്ഡിപിഐയുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും അന്വേഷണ സംഘം വിശകലനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. നിരവധി പേര് പോലീസിന്റെ കസ്റ്റഡിയിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: