കശ്മീരില്‍ ഏറ്റുമുട്ടല്‍; പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Saturday 7 July 2018 2:39 pm IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16കാരിയടക്കം മൂന്ന്‌സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ്മാജിദ്(20), അദ്‌ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍. 10 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. രണ്ട ്‌പേര്‍ക്ക്‌വെടിവെപ്പിലാണ് പരിക്കേറ്റത്.

ഹൗറ ഗ്രാമത്തില്‍ പരിശോധന നടത്തുന്നതിനിടെ സേനാംഗങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്.

സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളെ തുടര്‍ന്ന് കുല്‍ഗാം, ഷോപിയാന്‍, അനന്ദനാഗ്തുടങ്ങിയ ജില്ലകളില്‍ ഇന്റര്‍നെറ്റ്ബന്ധം റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.