ജമ്മുവില്‍ പിഡിപി സഖ്യമില്ലെന്ന് രാം മാധവ്

Saturday 7 July 2018 4:05 pm IST

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സഖ്യത്തില്‍ മന്ത്രിസഭയുണ്ടാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. 

പിഡിപിയിലെ വിമതരെയും സ്വതന്ത്ര എംഎല്‍എമാരെയും കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ല, വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. മാത്രമല്ല, ഗവര്‍ണറുടെ ഭരണം തുടരുന്നതാണ് കശ്മീരില്‍ ശാന്തിയും സമാധാനവും പുരോഗതിയുമുണ്ടാകാന്‍ ഉത്തമമെന്നും രാം മാധവ് പ്രതികരിച്ചു. 

അതേസമയം രാം മാധവിന്റെ പ്രസ്താവന തെറ്റാണെന്നും വിമത എംഎല്‍എമാരുമായി ചേര്‍ന്ന് ബിജെപി സംസ്ഥാന ഘടകം മന്ത്രിസഭ രൂപീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചതായും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സംസ്ഥാന ഘടകത്തോട് ആരാഞ്ഞ ശേഷം പ്രതികരിക്കുകയുള്ളുവെന്ന് രാം മാധവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.