ഗുഹയ്ക്കുള്ളിലെ കുട്ടികളെ രക്ഷിക്കാന്‍ ചിമ്മിനികള്‍ നിര്‍മിക്കുന്നു

Saturday 7 July 2018 4:36 pm IST

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ മലഞ്ചെരുവില്‍  രക്ഷാ പ്രവര്‍ത്തകര്‍ ചിമിനികള്‍ നിര്‍മിക്കുന്നു. കുട്ടികളുടെ അടുത്തേക്ക് എത്തിച്ചേരാന്‍ മലതുരന്ന് 100 ലേറെ ചിമ്മിനികളാണ് പണിതു കൊണ്ടിരിക്കുന്നത്.  രണ്ടാഴ്ച മുമ്പാണ് കുട്ടികളുടെ 12 അംഗ ഫുട്‌ബോടീമും അവരുടെ പരിശീലകനും ഗുഹയില്‍ ഒറ്റപ്പെട്ടത്. 

ഗുഹാന്തര്‍ഭാഗത്ത് വെള്ളം നിറയുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുര്‍ഘടമാക്കിയിരിക്കുകയാണ്. കുട്ടികളെ മുങ്ങല്‍ പരിശീലിപ്പിച്ച് രക്ഷപ്പെടുത്താമെന്നതും പ്രായോഗികമല്ല. അതേത്തുടര്‍ന്നാണ് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്. ചിമ്മിനികളില്‍ ചിലതിന് 400 മീറ്ററോളം ആഴമുണ്ട്. അതേസമയം ഗുഹയ്ക്കുള്ളില്‍ കുട്ടികളുള്ള ഇടം കൃത്യമായി കണ്ടെത്താനാവുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 

600 മീറ്ററെങ്കിലും ആഴത്തിലാകാം ഗുഹയെന്നാണ് അനുമാനിക്കുന്നത്. ഓക്‌സിജന്‍ പരിധി താഴുന്നത് പരിഹരിക്കാന്‍ ശുദ്ധവായു പമ്പു ചെയ്യുന്നതിന് ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.