ഫഹദ്-ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ചിത്രം

Sunday 8 July 2018 2:37 am IST

ഒരിടവേളക്കുശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. സിനിമയുടെ ചിത്രീകരണം ഈമാസം പാലക്കാട്ട് ആരംഭിക്കും. നിഖില വിമലാണ് നായിക. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സാധാരണ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെപോലെ നന്മയും കുടുംബ ബന്ധവും എല്ലാം ഉണ്ടാകും. 

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മാണം. ഫഹദും സത്യന്‍ അന്തിക്കാടും ഇതിനു മുന്‍പ് ഒരുമിച്ച ചിത്രം 'ഒരു ഇന്ത്യന്‍ പ്രണയ കഥ' വിജയമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.