ഞെട്ടിപ്പിക്കുന്ന സംഭവകഥയുമായി ബ്രിട്ടീഷ് ബംഗ്‌ളാവ്

Saturday 7 July 2018 5:40 pm IST

ഒരു കൂറ്റന്‍ ബംഗ്‌ളാവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുകയാണ് ബ്രിട്ടീഷ് ബംഗ്‌ളാവ് എന്ന ചിത്രം. ആക്ഷനും ഗ്ലാമറിനും പ്രാധാന്യം കൊടുത്ത് വ്യത്യസ്തമായൊരു ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ സുബൈര്‍ ഹമീദ്. പ്രീബേട്‌സ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി അനില്‍ ചന്ദ്രശേഖരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം ഉടന്‍ തിയേറ്ററിലെത്തും. ബ്രിട്ടീഷ് ബംഗ്‌ളാവ്, സുബൈര്‍ ഹമീദ് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം- പ്രശാന്ത് ആഴിമല.  

ആദിശരവണന്‍, സന്തോഷ് കീഴാറ്റുര്‍, കൊച്ചു പ്രേമന്‍, അനൂപ് ചന്ദ്രന്‍, മനു രാജ്, റഷീദ് കോട്ടയം, ജെ.സി.കൊട്ടാരക്കര, ശിവമുരളി, അഞ്ജന അപ്പുക്കുട്ടന്‍, മൃദുല സുരേഷ്, അപര്‍ണ ആറ്റുകാല്‍, രമാദേവി, വര്‍ഷ എന്നിവര്‍ അഭിനയിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.