കോണ്‍ഗ്രസ് ജാമ്യക്കാരുടെ വണ്ടി

Saturday 7 July 2018 5:53 pm IST

ജയ്‌പൂര്‍: കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി ഇന്ന് 'ബെയില്‍ ഗാഡി' (ജാമ്യക്കാരുടെ വണ്ടി)​യായി മാറിയെന്നും മോദി പരിഹസിച്ചു.

രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെ കുറിച്ച്‌ ജനങ്ങള്‍ക്കെല്ലാം അറിയാം. തന്റെ പാര്‍ട്ടിയും സര്‍ക്കാരും വികസനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്, അദ്ദേഹം പറഞ്ഞു.

തന്റെ സര്‍ക്കാരിന്റെ പദ്ധതികള്‍ ഒന്നും വഴിമുട്ടി നില്‍ക്കുകയോ, ലക്ഷ്യമില്ലാതെ പോവുകയോ ചെയ്തിട്ടില്ല, അദ്ദേഹം പറഞ്ഞു.  2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കോണ്‍ഗ്രസ്‌  അപഹസിക്കുകയാണ്. സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത്തരമൊന്ന് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വില കുറഞ്ഞ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ തിരിച്ചടി നല്‍കും - മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.