ബിഷപ്പിന്റെ പീഡനം : പരാതി പിന്‍‌വലിപ്പിക്കാന്‍ ശ്രമം തുടങ്ങി

Saturday 7 July 2018 6:20 pm IST

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീയുടെ പരാതി പിന്‍‌വലിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി സഭയിലെ പാതിരിമാര്‍ രഹസ്യനീക്കങ്ങള്‍ തുടങ്ങി. ഇക്കാര്യം ജലന്ധര്‍ രൂപതയിലെ വികാരി ഫാ.സെബാസ്റ്റ്യന്‍ പള്ളപ്പള്ളി സ്ഥിരീകരിച്ചു.

പരാതി പിന്‍‌വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് വികാരി ഒരു ന്യൂസ് ചാനലിനെയാണ് അറിയിച്ചത്. പരാതി പിന്‍‌വലിപ്പിക്കുന്നതിന്റെ ഭാഗമായി കന്യാസ്ത്രീക്ക് പിന്തുണ നല്‍കുന്നവരെ കാണും. പാതിരിമാരെയും കന്യാസ്ത്രീകളെയും നേരിട്ട് കണ്ടാണ് ഒത്തുതീര്‍പ്പ് ശ്രമം നടത്തുന്നത്. തൃശൂരും ചാലക്കുടിയും കേന്ദ്രീകരിച്ചാണ് സമ്മര്‍ദ്ദനീക്കങ്ങള്‍ നടക്കുന്നത്. 

അതേസമയം ബിഷപ്പിനെതിരെ കന്യസ്ത്രീകളുടെ ബന്ധുക്കള്‍ ശക്തമായി തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ജലന്ധര്‍ രൂപതയില്‍ തന്നെയുള്ള കന്യാസ്ത്രീയുടെ പുരോഹിതനായ സഹോദരന്‍ പീഡന വിവരം സംബന്ധിച്ച് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും മുന്നോട്ട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.