കെസി‌എ സെക്രട്ടറി ജയേഷ് ജോര്‍ജ് രാജിവച്ചു

Saturday 7 July 2018 6:59 pm IST

തിരുവനന്തപുരം: കെസി‌എ സെക്രട്ടറി ജയേഷ് ജോര്‍ജ് രാജിവച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജി. സാജന്‍ വര്‍ഗീസ് പുതിയ സെക്രട്ടറിയാവും. ശ്രീജിത് വി.കുമാറാണ് പുതിയ പ്രസിഡന്റ്. 

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കെസി‌എ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവില്‍ നിന്നും പണം തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ടി.സി മാത്യു രംഗത്ത് എത്തിയിരുന്നു. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ ജയേഷ് ജോര്‍ജാണെന്നായിരുന്നു ആരോപണം.

എന്നാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ജയേഷ് ജോര്‍ജ് തിരിച്ചടിച്ചു. 2014-17 കാലത്തെ പരാതിയാണ് അന്വേഷിച്ചതെന്നും ആ സമയത്ത് ടി.സി മാത്യുവായിരുന്നു കെസി‌എ സെക്രട്ടറിയെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.