പതിനെട്ടാം അധ്യായം

Sunday 8 July 2018 1:56 am IST

കഴിഞ്ഞ രണ്ട് അധ്യായങ്ങളിലൂടെ ഈ ലോകത്തിലെയും പരേലാകത്തിലെയുംു സുഖം അനുഭവിക്കാന്‍ കാരണമായിട്ടുള്ളത് യുജ്ഞം, തപസ്സ്, ദാനം മുതലായ വൈദികകര്‍മ്മങ്ങളാണ്, മറ്റൊന്നുമല്ല എന്നാണ് ഭഗവാന്‍ വിശദീകരിച്ചത്. വൈദികകര്‍മങ്ങളുടെ സാമാന്യമായ ലക്ഷണം പ്രണവം ചേര്‍ക്കുക എന്നതാണ്; തത്, സത് എന്നീ പദങ്ങള്‍ ചേര്‍ത്തത് മോക്ഷ സാധനമായ കര്‍മവും ചേര്‍ക്കാത്തത് ഇഹ-പരലോകസുഖങ്ങള്‍ക്കു മാത്രം കാരണവും ആകുന്നു എന്നും പറഞ്ഞു. ഫലം- സ്വര്‍ഗാദിസുഖം- ആഗ്രഹിക്കാതെ അനുഷ്ഠിക്കപ്പെടുന്ന യജ്ഞാദി കര്‍മങ്ങള്‍ സത്ത്വഗുണം വര്‍ധിച്ചാല്‍ മാത്രമേ അനുഷ്ഠിക്കാന്‍ കഴിയുള്ളൂ. സത്ത്വഗുണം വര്‍ധിക്കുവാന്‍ സത്ത്വഗുണം വര്‍ധിപ്പിക്കുന്ന ആഹാരങ്ങള്‍തന്നെ കഴിക്കുകയും വേണം എന്നും വ്യക്തമാക്കി.

18-ാം അധ്യായത്തില്‍

മോക്ഷം ലഭിക്കുവാന്‍ വേണ്ടി അനുഷ്ഠിക്കപ്പെടേണ്ട രണ്ട് സാധനകളാണ് ത്യാഗവും സന്ന്യാസവും എന്നും അവയുടെ ഐക്യവും ആണ് വിവരിക്കുന്നത്. ത്യാഗത്തിന്റെയും സന്ന്യാസത്തിന്റെയും യഥാര്‍ഥ സ്വരൂപം പറയുന്നു. സര്‍വേശ്വരനായ ശ്രീകൃഷ്ണ ഭഗവാനി

ല്‍തന്നെയാണ് സര്‍വകര്‍മങ്ങളുടെയും ആത്യന്തികമായ കര്‍തൃത്വം- എല്ലാ കര്‍മങ്ങളുടെയും കര്‍ത്താവ് എന്ന ബോധം- എപ്പോഴും ഉണ്ടായിരിക്കണം എന്നും പറയുന്നു. സത്ത്വ-രജ-സ്തയോഗുണങ്ങളില്‍നിന്നുണ്ടാവുന്ന സ്വഭാവങ്ങളും പ്രവൃത്തികളും വിവരിച്ച്, സത്ത്വഗുണത്തില്‍നിന്നുണ്ടാവുന്ന സ്വഭാവവും പ്രവൃത്തികളുമാണ് നാം ശീലിച്ച്  വളര്‍ത്തിയെടുക്കേണ്ടത് എന്നു പറയുന്നു. സ്വഭാവത്തില്‍നിന്നുണ്ടാവുന്ന ചാതുര്‍വര്‍ണ്യങ്ങള്‍ക്ക് ഉചിതമായ വൈദിക ലൗകിക വൈദിക കര്‍മങ്ങള്‍ പരമപുരുഷനായ ശ്രീകൃഷ്ണ ഭഗവാന് 

ആരാധനയായിത്തീരും വിധമാണ് അനുഷ്ഠിക്കേണ്ടത്. ഇതാണ് ഗീതാശാസ്ത്രത്തിന്റെ സാരമായ ഭക്തിയോഗം എന്നും ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.