പാരീസ്: ഇതിഹാസമായ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുഗി ബഫണ് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മയിന്‍സില്‍ (പിഎസ്ജി) ചേര്‍ന്നു. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
പിഎസ്ജിയില്‍ ചേരാനായതില്‍ സന്തോഷമുണ്ട്. ഇതാദ്യമായാണ് രാജ്യത്തിന് പുറത്തുളള ഒരു ക്ലബ്ബില്‍ ചേരുന്നത്. അവസരം തന്ന പിഎസ്ജി ക്ലബ്ബ് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നതായി ബഫണ് പറഞ്ഞു.
നാല്‍പ്പതുകാരനായ ബഫണിന്റെ മൂന്നാം ക്ലബ്ബാണിത്. യുവന്റസിനായി പതിനേഴ് വര്‍ഷം കളിച്ചു. ഒമ്പത് തവണ സീരി എ കിരീടം നേടി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. 2003, 2004, 2006, 2007, 2017 വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: