ഭീകരതയ്ക്ക് മാന്യത നല്‍കിയത് സച്ചിദാനന്ദന്‍ മുതല്‍ സക്കറിയ വരെ

Sunday 8 July 2018 3:32 am IST
പ്രചാരണവേദികളില്‍ സിപി‌എം സഹയാത്രികര്‍

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനത്തിന് മാന്യത നല്‍കാന്‍ രംഗത്തിറങ്ങിയവരില്‍ സിപിഎം സഹയാത്രികര്‍ മുതല്‍ പി.സി. ജോര്‍ജ് വരെ. ഇടത് ചിന്തകരെന്ന് പറയുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സക്കറിയ, സെബാസ്റ്റ്യന്‍ പോള്‍, സച്ചിദാനന്ദന്‍, സ്വാമി അഗ്നിവേശ്, ടീസ്ത സെതല്‍വാദ്, അരുന്ധതി റോയ്, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, എം. മുകുന്ദന്‍, സുനില്‍ പി. ഇളയിടം, ജെ. ദേവിക തുടങ്ങിയവര്‍ ഫ്രണ്ടിന്റെയോ നിഴല്‍ സംഘടനകളുടെയോ വേദികളിലെ സജീവ സാന്നിധ്യമാണ്. 

മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരത പ്രചരിപ്പിക്കുന്ന എന്‍സിഎച്ച്ആര്‍ഒ (ദേശീയ മനുഷ്യാവകാശ പ്രസ്ഥാനം) യുടെ പരിപാടികളിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് പിഎഫ്‌ഐയുടെ ഭീകരതയെ ന്യായീകരിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നു. കേരളത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്തിരുന്നു.

അഖില കേസില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ മുഖം രക്ഷിക്കാന്‍ സച്ചിദാനന്ദനെയായിരുന്നു  രംഗത്തിറക്കിയത്. പത്രസമ്മേളനം നടത്തി അഖിലയുടെ മതംമാറ്റം വ്യക്തിസ്വാതന്ത്ര്യമാണെന്ന് സച്ചിദാനന്ദന്‍ വാദിച്ചു. ഉത്തരേന്ത്യന്‍ സംഭവങ്ങളില്‍ സംയുക്ത പ്രസ്താവന ഇറക്കാറുള്ള ഇടത് സാഹിത്യകാരന്മാര്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ നിശബ്ദരാണ്. ഇതര മതസ്ഥരെ മുന്നില്‍ നിര്‍ത്തിയാണ് രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ പിഎഫ്‌ഐ സംഘടിപ്പിക്കുക.  

മുന്‍ നക്‌സലുകളുടെയും ദളിത് വിഭാഗം പുറന്തള്ളിയ 'ദളിത് ആക്ടിവിസ്റ്റുക'ളുടെയും പുനരധിവാസ കേന്ദ്രങ്ങളാണ് പിഎഫ്‌ഐയുടെ ഉപസംഘടനകള്‍. ഇവരെ ഉപയോഗിച്ചാണ് വടയമ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാതി സ്പര്‍ധയുണ്ടാക്കുന്ന സമരങ്ങളില്‍ ജിഹാദികള്‍ ഇടപെട്ടത്. മുന്‍ നക്‌സലായ ഗ്രോ വാസു, തൊഴിലാളി വിഭാഗമായ എസ്ഡിടിയുവിന്റെ സംസ്ഥാന നേതാവാണ്. ബിആര്‍പി ഭാസ്‌കര്‍, സിവിക് ചന്ദ്രന്‍ എന്നിവരും  പോരാട്ടത്തിന്റെ ഭാരവാഹികളും യുഎപിഎ വിരുദ്ധ സമിതി, സര്‍ഫാസി വിരുദ്ധ സമിതി തുടങ്ങിയ സംയുക്ത വേദികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരായ പ്രചാരണത്തിന് അഗ്നിവേശിനെ കേരളത്തിലെത്തിച്ചിരുന്നു. തിരുവനന്തപുരത്തെ സന്ന്യാസിയെയും മുന്‍പ് ഇവര്‍ വേദിയിലെത്തിച്ചു. 

നിരോധിക്കാനുള്ള നീക്കത്തിനെതിരെ തിരുവനന്തപുരത്ത് പിഎഫ്‌ഐ നടത്തിയ സമ്മേളനത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ പങ്കെടുത്ത് അനുകൂലമായി പ്രസംഗിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് ജോര്‍ജ് ജയിച്ചതും. എസ്ഡിപിഐയെ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇനി കൂട്ടുകൂടില്ലെന്നും അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെ ജോര്‍ജ് പറഞ്ഞത് പരിഹാസ്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.