കൊല്‍ക്കത്ത: പഞ്ചിമബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍. ഗ്രേയിറ്റര്‍ കുച്ച്ബിഹാര്‍ ലിബറേഷന്‍ ഓര്ഗനൈസേഷന്(ജിസിഎല്‍ഒ) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പിടിലായത്. സിലിഗുരിയില്‍നിന്നും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്(സിഐഡി) ആണ് ഇവരെ പിടികൂടിയത്.
നിര്‍മല്‍ റോയ്, കന്‍ണ്ടാരപ്പ ദാസ്, രത്തന്‍ അധികാരി, ദിപി പ്രസാദ് റോയ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നിര്‍മല്‍ റോയിയാണ് ജിസിഎല്ഒയ്ക്ക് രൂപം നല്‍കിയത്. സിഐഡി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: