ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Sunday 8 July 2018 11:11 am IST

ടെക്‌സാസ്​: തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റ്​ മരിച്ചു. യു.എസിലെ കനാസ്​സിറ്റിയില്‍ വെള്ളിയാഴ്ച വൈകിട്ടാടെയാണ്​സംഭവമുണ്ടായത്​. വിദ്യാര്‍ഥിയായ ശരത്​ കൊപ്പു(26)വാണ്​വെടിയേറ്റ്​മരിച്ചത്​. കഴിഞ്ഞ വര്‍ഷമാണ്​ശരത്​അമേരിക്കയിലെത്തിയത്​.

വെടിവെപ്പ്​നടത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ പോലീസ്​പുറത്ത്​വിട്ടിട്ടുണ്ട്​. ഇയാളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്  പതിനായിരം ഡോളര്‍(ഏകദേശം 6,87,650 രൂപ) കന്‍സാസ് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിലെ മിസൗറി-കനാസ്​യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു​ ശരത്. പഠനത്തോടൊപ്പം സമീപത്തെ റസ്റ്ററന്‍റിലും ശരത്​ജോലി ചെയ്തിരുന്നു.​ വെള്ളിയാഴ്ച വൈകീട്ട്​ഏഴ്​മണിയോടെ റസ്റ്ററന്‍റിലെത്തിയ അജ്ഞാതന്‍ ശരത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്​അമേരിക്കന്‍ പൊലീസ്​ അറിയിച്ചത്​​. റസ്റ്ററന്റില്‍ മോഷണത്തിനെത്തിയതാണ്​അക്രമിയെന്നാണ്​ പോലീസിന്റെ പ്രാഥമിക നിഗമനം. 

അക്രമിയില്‍ നിന്ന്​ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്​ശരതിന്​വെടിയേറ്റത്​. അഞ്ചു വെടിയുണ്ടകളാണ് ശരത്തിനേറ്റത്. തെലങ്കാനയിലെ വാറങ്കലാണ്​ശരത്തിന്റെ സ്വദേശം. എന്‍ജീനയറിങ്​ബിരുദദാരിയായ ശരത്​ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ്​അമേരിക്കയിലേക്ക്​ഉപരിപഠനത്തിനായി പോയത്​. ശനിയാഴ്ച വൈകിട്ടോടെയാണ് മരണവിവരം ശരത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചത്​.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.